---
title: " നാടിന്റെ വികസന പ്രവർത്തനങ്ങളിൽ മാധ്യമ പ്രവർത്തകരുടെ ഉത്തരവാദിത്വങ്ങൾ ഏറെ പ്രശംസനീയം :   മന്ത്രി അഹമ്മദ് ദേവർകോവിൽ"
english_title: "The responsibilities of media persons in the development activities of the country are highly commendable"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/593/ നാടിന്റെ വികസന പ്രവർത്തനങ്ങളിൽ മാധ്യമ പ്രവർത്തകരുടെ ഉത്തരവാദിത്വങ്ങൾ ഏറെ പ്രശംസനീയം :   മന്ത്രി അഹമ്മദ് ദേവർകോവിൽ"
published_at: "2021-09-30T22:18:00+05:30"
category: "Iritty"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6155eae09491c_Untitled-d.jpg"
keywords: []
---

#  നാടിന്റെ വികസന പ്രവർത്തനങ്ങളിൽ മാധ്യമ പ്രവർത്തകരുടെ ഉത്തരവാദിത്വങ്ങൾ ഏറെ പ്രശംസനീയം :   മന്ത്രി അഹമ്മദ് ദേവർകോവിൽ

> **Lead Summary:** പയ്യാവൂർ: കേരളത്തിന്റെ സമഗ്ര വികസനത്തിന് എല്ലാ മേഖലകൾക്കും തുല്യ പ്രാധാന്യം നൽകി കൊണ്ടുള്ള വികസനമാണ് സർക്കാറിന്റെ മുഖ്യ ലക്ഷ്യം. വികസനം മുടക്കാൻ ഒരു നിലയ്ക്കും സർക്കാർ അനുവദിക്കില്ല. സമൂഹത്തിൽ ഇന്ന് നിലവിലുള്ള അഴിമതി, കെടുകാര്യസ്ഥത എന്നിവ മാധ്യമങ്ങടെ സഹായത്തോടെ ഇല്ലാതാക്കാൻ ശ്രമിക്കും. മലയാര മേഖലയ്ക്ക് പ്രത്യേക വികസന പാക്കേജും നടപ്പാക്കാൻ സർക്കാർ പ്രതിഞ്ജാബന്ധമാണെന്നും,നാടിന്റെ വികസന പ്രവർത്തനങ്ങളിൽ മാധ്യമ പ്രവർത്തകരുടെ ഉത്തരവാദിത്വങ്ങൾ ഏറെ പ്രശംസനീയമാണെന്നും തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ (കെആർഎംയു) ഇരിട്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരക്കൊല്ലി ഉടുമ്പമലയ് ഹിൽ റിസോർട്ടിൽ വെച്ചു ഗ്രാമദർശൻ മലയോര വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കെ ആർ എം യു സംസ്ഥാന നിർവ്വാഹക സമിതി അംഗം വിത്സൻ ചാക്കോ അദ്ധ്യക്ഷത വഹിച്ചു.നാടിന്റെ വികസന പ്രശ്നങ്ങളും, കാർഷിക മേഖലയുടെ പ്രശ്നങ്ങളും അടിത്തട്ടിൽ ചെന്ന് മനസിലാക്കി എല്ലാ തലങ്ങളിലും എത്തിച്ച് പരിഹാരം ഉണ്ടാക്കുന്നതിൽ മാധ്യമ പ്രവർത്തകരുടെ ശ്രമം ഏറെ പ്രശംസാർഹമാണെന്ന് അഡ്വ. സജീവ് ജോസഫ് എംഎൽഎ.മുഖ്യ പ്രഭാഷണം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ ആർ എം യു ഇരിട്ടി മേഖല പ്രസിഡന്റ് തോമസ് അയ്യങ്കാനാൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സുവീഷ് ബാബു, ഷൈൻ ഐ ടോം എന്നിവർ പ്രസംഗിച്ചു.ശ്രീകണ്ടാപുരം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന, ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വേലായുധൻ,പയ്യാവൂർ,ഉളിക്കൽ,ഇരിക്കൂർ,ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സാജു സേവ്യർ,പി സി ഷാജി, ടി സി നസിയത്ത്, കെ പി രാജേഷ്.ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, 16 ഓളം സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു.തുടർന്ന് മുതിർന്ന മാധ്യമ പ്രവർത്തകരായ തോമസ് അയ്യങ്കാനാൽ, മടവൂർ അബ്ദുൽ ഖാദർ എന്നിവരെ മന്ത്രി അഹമ്മദ് ദേവർകോവിൽ മെമന്റോയും, സജീവ് ജോസഫ് എംഎൽഎയും ഷാൾ അണിയിച്ചും ആദരിച്ചു.മലയോര മേഖലയിലെ പ്രധാനമായും ചെയ്യേണ്ടതും, ചെയ്തു കഴിഞ്ഞതും, ചെയ്തു കൊണ്ടിരിക്കുന്നതുമായ വികസന കാര്യങ്ങൾ സെമിനാർ ചർച്ച ചെയ്തു.സമാപന സമ്മേളനം പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉത്ഘാടനം ചെയ്തു.കെ ആർ എം യു എക്സിക്യൂട്ടീവ് അംഗം കെ.വി. ഉത്തമൻ അധ്യക്ഷത വഹിച്ചു. മടവൂർ അബ്ദുൾ ഖാദർ, കെ.എം. അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

## Article Content

പയ്യാവൂർ: കേരളത്തിന്റെ സമഗ്ര വികസനത്തിന് എല്ലാ മേഖലകൾക്കും തുല്യ പ്രാധാന്യം നൽകി കൊണ്ടുള്ള വികസനമാണ് സർക്കാറിന്റെ മുഖ്യ ലക്ഷ്യം. വികസനം മുടക്കാൻ ഒരു നിലയ്ക്കും സർക്കാർ അനുവദിക്കില്ല. സമൂഹത്തിൽ ഇന്ന് നിലവിലുള്ള അഴിമതി, കെടുകാര്യസ്ഥത എന്നിവ മാധ്യമങ്ങടെ സഹായത്തോടെ ഇല്ലാതാക്കാൻ ശ്രമിക്കും. മലയാര മേഖലയ്ക്ക് പ്രത്യേക വികസന പാക്കേജും നടപ്പാക്കാൻ സർക്കാർ പ്രതിഞ്ജാബന്ധമാണെന്നും,നാടിന്റെ വികസന പ്രവർത്തനങ്ങളിൽ മാധ്യമ പ്രവർത്തകരുടെ ഉത്തരവാദിത്വങ്ങൾ ഏറെ പ്രശംസനീയമാണെന്നും തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ (കെആർഎംയു) ഇരിട്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരക്കൊല്ലി ഉടുമ്പമലയ് ഹിൽ റിസോർട്ടിൽ വെച്ചു ഗ്രാമദർശൻ മലയോര വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കെ ആർ എം യു സംസ്ഥാന നിർവ്വാഹക സമിതി അംഗം വിത്സൻ ചാക്കോ അദ്ധ്യക്ഷത വഹിച്ചു.നാടിന്റെ വികസന പ്രശ്നങ്ങളും, കാർഷിക മേഖലയുടെ പ്രശ്നങ്ങളും അടിത്തട്ടിൽ ചെന്ന് മനസിലാക്കി എല്ലാ തലങ്ങളിലും എത്തിച്ച് പരിഹാരം ഉണ്ടാക്കുന്നതിൽ മാധ്യമ പ്രവർത്തകരുടെ ശ്രമം ഏറെ പ്രശംസാർഹമാണെന്ന് അഡ്വ. സജീവ് ജോസഫ് എംഎൽഎ.മുഖ്യ പ്രഭാഷണം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ ആർ എം യു ഇരിട്ടി മേഖല പ്രസിഡന്റ് തോമസ് അയ്യങ്കാനാൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സുവീഷ് ബാബു, ഷൈൻ ഐ ടോം എന്നിവർ പ്രസംഗിച്ചു.ശ്രീകണ്ടാപുരം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന, ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വേലായുധൻ,പയ്യാവൂർ,ഉളിക്കൽ,ഇരിക്കൂർ,ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സാജു സേവ്യർ,പി സി ഷാജി, ടി സി നസിയത്ത്, കെ പി രാജേഷ്.ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, 16 ഓളം സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു.തുടർന്ന് മുതിർന്ന മാധ്യമ പ്രവർത്തകരായ തോമസ് അയ്യങ്കാനാൽ, മടവൂർ അബ്ദുൽ ഖാദർ എന്നിവരെ മന്ത്രി അഹമ്മദ് ദേവർകോവിൽ മെമന്റോയും, സജീവ് ജോസഫ് എംഎൽഎയും ഷാൾ അണിയിച്ചും ആദരിച്ചു.മലയോര മേഖലയിലെ പ്രധാനമായും ചെയ്യേണ്ടതും, ചെയ്തു കഴിഞ്ഞതും, ചെയ്തു കൊണ്ടിരിക്കുന്നതുമായ വികസന കാര്യങ്ങൾ സെമിനാർ ചർച്ച ചെയ്തു.സമാപന സമ്മേളനം പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉത്ഘാടനം ചെയ്തു.കെ ആർ എം യു എക്സിക്യൂട്ടീവ് അംഗം കെ.വി. ഉത്തമൻ അധ്യക്ഷത വഹിച്ചു. മടവൂർ അബ്ദുൾ ഖാദർ, കെ.എം. അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/593/ നാടിന്റെ വികസന പ്രവർത്തനങ്ങളിൽ മാധ്യമ പ്രവർത്തകരുടെ ഉത്തരവാദിത്വങ്ങൾ ഏറെ പ്രശംസനീയം :   മന്ത്രി അഹമ്മദ് ദേവർകോവിൽ)